Online Business - Malayalam

Mr. Subilal K

ബിസിനസ്സ് ബഡ്ജറ്റിനുള്ളിൽ നിന്നുകൊണ്ട്,24 / 7 സെയിൽസ് ഉറപ്പുവരുത്താനായി ഏറ്റവും മികച്ച ടൂൾ ആണ് സോഷ്യൽ മീഡിയ. ഓൺലൈൻ വഴിയുള്ള മികച്ച മാർക്കറ്റിംഗ് രീതികളിലൂടെ കസ്റ്റമർ എൻഗേജ്മെൻ്റ് വർധിപ്പിക്കാനും നിങ്ങളുടെ ബ്രാൻഡിനെ വളർത്താനും സാധിക്കും. ഓൺലൈനായി നിങ്ങളുടെ സർവീസും പ്രോഡക്ടസും എങ്ങനെ ഡെവലപ്പ് ചെയ്യാമെന്നും ചിലവ് കുറഞ്ഞ രീതിയിൽ അത് ആവശ്യക്കാരിലേയ്ക്കു എത്തിക്കാമെന്നും ഈ കോഴ്‌സുകളിലൂടെ മനസ്സിലാക്കാം.

₹ 1499.00
Buy on call Cart

Course Highlights

സോഷ്യൽ മീഡിയ - ഒരു വിന്നിങ് ടൂൾ !

നിങ്ങളുടെ ബിസിനസ്സിനെ കൂടുതൽ പേരിലേക്ക് എത്തിക്കാനും ശരിയായ ഉപഭോക്താക്കളെ തിരഞ്ഞെടുക്കുവാനും ഏറ്റവും മികച്ച ടൂൾ തന്നെയാണ് സോഷ്യൽ മീഡിയ. കസ്റ്റമറെ അട്ട്രാക്ട് ചെയ്യാനും സെയിൽസ് വർധിപ്പിക്കാനും ഒരുപാട് വഴികൾ ഇന്ന് സോഷ്യൽ മീഡിയ നൽകുന്നുണ്ട്. നമ്മൾ ഇൻവെസ്റ്റ് ചെയ്യുന്ന സമയവും റിസോഴ്സ്‌സും സോഷ്യൽ മീഡിയ വഴി എങ്ങനെ മികച്ച റിട്ടേൺ നൽകും എന്ന് ഈ കോഴ്സിലൂടെ കാണാം.

ബിൽഡ് ചെയ്യാം ഒരു "സോഷ്യൽ കമ്മ്യൂണിറ്റി"!

സ്വന്തമായി ഒരു കമ്മ്യൂണിറ്റി നിർമിക്കുകയും അത് നിലനിർത്തിക്കൊണ്ടു പോകുന്നതും ബിസിനസ്സിന്റെ സുസ്ഥിരമായ വളർച്ചക്ക് അനിവാര്യമാണ്.കസ്റ്റമേഴ്‌സുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാനും,നിങ്ങളുടെ ബിസിനസ്സിന്റെ അപ്ഡേറ്റ്സ് നൽകാനും ഫീഡ്ബാക്സ് സ്വീകരിക്കാനും എല്ലാം ഒരു സോഷ്യൽ കമ്മ്യൂണിറ്റി ഉപകാരപ്പെടുന്നു.ഫേസ്ബുക്കോ വാട്സാപ്പോ അങ്ങനെ ഏതു കമ്മ്യൂണിറ്റിയും ആയിക്കൊള്ളട്ടെ, മികച്ച കസ്റ്റമർ എൻഗേജ്മെൻറ്റിനും ഇത് നിങ്ങളെ സഹായിക്കുന്നു.

സോഷ്യൽ മീഡിയ - ലീഡ്സ് മുതൽ സെയിൽസ് വരെ

ഏതൊരു ബിസിനസ്സും സോഷ്യൽ മീഡിയ വഴി കസ്റ്റമേഴ്‌സുമായി സ്ഥിരമായ കമ്മ്യൂണിക്കേഷൻ ആവിശ്യപെടുന്നുണ്ട്.ലീഡ്‌സ് ആയും, കമൻഡ്സ് ആയും ,മെസ്സേജുകൾ ആയും നമ്മളിലേക്ക് എത്തുന്ന ചോദ്യങ്ങളെ സെയിൽസ് ആയി മാറ്റണമെങ്കിൽ,സോഷ്യൽ മീഡിയ മാർക്കറ്റിംഗിനെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടാവണം.പ്രോസ്പെക്റ്റീവ് കസ്റ്റമേഴ്സിനെ തിരിച്ചറിയാനും,എന്ത് ചോദിക്കണം, എങ്ങനെ ചോദിക്കണം എന്നൊക്കെ അറിയാനും ഈ കോഴ്സ് നമ്മളെ സഹായിക്കും.

എന്താണ് "വൈറൽ മാർക്കറ്റിംഗ്"?

വൈറൽ ആയ കണ്ടൻറ്റ് , മാർക്കറ്റിങ്ങിനെ മികച്ചതാക്കുകയും ബിസിനസിന്റെ റീച്ച് വർധിപ്പിക്കുകയും ചെയ്യുന്നു.വെറുതെ ഷെയർ ചെയ്യുന്ന, ഡിസൈൻ ചെയ്യുന്ന ഒന്നിനും ഓഡിയൻസിനിടയിൽ മതിയായ സ്വീകാര്യത ലഭിക്കണം എന്നില്ല.പരസ്യം ചെയ്യാതെ തന്നെ, വളരെ ഓർഗാനിക് ആയ രീതിയിൽ, വൈറൽ കപ്പാസിറ്റി ഉള്ള കണ്ടൻറ്റ് സോഷ്യൽ മീഡിയ വഴി ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചാൽ കസ്റ്റമർ ബേസ് വർധിപ്പിക്കാൻ കഴിവുള്ള ഏറ്റവും മികച്ച ഒരു മാർക്കറ്റിംഗ് ടൂൾ തന്നെയാവും അത്.

വെബ്സൈറ്റ് or ഫേസ് ഓഫ് ബിസിനസ്സ്

ഏതൊരു മേഖലയും ആയിക്കൊള്ളട്ടെ,എല്ലാ കസ്റ്റമേഴ്സും പർച്ചെയ്‌സിനു മുന്നേ വെബ്സൈറ്റിലേക്കാണ് എത്തുന്നത്. മികച്ച ഒരു ഓൺലൈൻ പ്രെസൻസ് ഉണ്ടെങ്കിൽ മാത്രമെ നിങ്ങളുടെ ബിസിനസ്സിൻറ്റെ വിശ്വാസ്യത വർധിപ്പിക്കാനും, കൂടുതൽ കസ്റ്റമേഴ്സിലേക്ക് എത്തുന്നത് വഴി റവന്യൂ വർധിപ്പിക്കാനും സാധിക്കുകയുള്ളു. നിങ്ങൾ ഉദ്ദേശിക്കുന്ന ആശയം കസ്റ്റമേഴ്‌സുമായി വെബ്സൈറ്റ് വഴി വ്യക്തമായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് എന്തിനെന്നും മികച്ചൊരു ഇമ്പ്രഷൻ സൃഷ്ടിക്കുന്നത് വഴി ലീഡും ഓർഗാനിക് ട്രാഫിക്കും ജെനെററ്റ് ചെയ്യുന്നതെങ്ങനെ എന്നും മനസ്സിലാക്കാൻ ഈ കോഴ്സ് സഹായിക്കുന്നു.

ഇ- കോമേഴ്‌സ് - വില്പനയുടെ 24 /7 റൂൾ!

വാങ്ങുന്നവരെയും വില്കുന്നവരെയും ഒരേ കുടക്കീഴിൽ കൊണ്ടുവരുന്നു എന്നത് തന്നെയാണ് ഇ-കോമേഴ്‌സ് നൽകുന്ന ഏറ്റവും വലിയ മെച്ചം.ഇടനിലക്കാർ ഇല്ലാതെ, ചെറിയ മുതൽമുടക്കോട് കൂടി, വലിയ പ്രൊമോഷനും മാർക്കറ്റിംഗും ഇല്ലാതെ തന്നെ, മികച്ച സപ്ലൈ ചെയിൻ നിർമ്മിക്കാൻ ഇത് വഴി സാധിക്കുന്നു.24*7 അവൈലബിലിറ്റിക്കൊപ്പം കസ്റ്റമേഴ്‌സിന്റ്റെ ബുക്കിങ് ഹാബിറ്റ്‌സ് മനസ്സിലാക്കിക്കൊണ്ട് ,കൂടുതൽ വേഗത്തിൽ, അവർ ഉദ്ദേശിക്കുന്ന സെർവീസുകൾ ഇ-കോമേഴ്‌സ് വഴി എത്തിക്കുന്നത് എങ്ങനെ എന്ന് നമുക്ക് നോക്കാം.

സോഷ്യൽ മീഡിയ - കീ ഫോർ നെറ്റ് വർക്കിങ് !

സോഷ്യൽ മീഡിയ എന്നത് ഇന്നു ബിസിനസ്സിൽ ഒരു ഓപ്ഷൻ അല്ല. നിങ്ങളുടെ കസ്റ്റമേഴ്‌സിന്റ്റെ സോഷ്യൽ ആക്ടിവിറ്റിയും, രീതികളും മനസ്സിലാക്കി അവർക്കാവശ്യമുള്ള കണ്ടൻറ്റ് സോഷ്യൽ മീഡിയ വഴി നൽകിയാൽ മാത്രമെ റെവന്യൂ ഗ്രോത്തിൽ നിങ്ങളുടെ ബിസിനസ്സ് റഡാർ ശരിയായി വരികയുള്ളു. കണ്ടൻറ്റിൻറ്റെ പവർ തിരിച്ചറിഞ്ഞു ടാർഗെറ്റഡ് ആയി പരസ്യങ്ങൾ ചെയ്യാനും ലീഡ്‌സ് ജെനെററ്റ് ചെയ്യാനും സോഷ്യൽ മീഡിയ നിങ്ങളെ സഹായിക്കുന്നു. ഇതു വഴി എങ്ങനെ നിങ്ങളുടെ ബിസിനസ്സിനെ വളർത്താമെന്നും ഗോൾസ് അച്ചീവ് ചെയ്യാമെന്നും നോക്കാം.

SEO ആൻഡ് SEM - വൈ ട്രാഫിക് മാറ്റേഴ്സ്?

നിങ്ങൾ ക്രിയേറ്റ് ചെയ്യുന്ന കണ്ടൻറ്റ് ശരിയായി ടാർഗറ്റ് ഓഡിയെൻസിലേക്ക് എത്തിയാൽ മാത്രമേ സൈറ്റിൻറ്റെ വിസിബിലിറ്റി കൂടുകയും ട്രാഫിക് വർധിക്കുകയും ചെയ്യുകയുള്ളൂ. മറ്റുള്ള കോംപെട്ടിട്ടേഴ്സിനിടയിൽ നിങ്ങളുടെ കണ്ടൻറ്റ് ശരിയായി ഡെലിവർ ചെയ്യാനായി ആവശ്യമുള്ള, ഓർഗാനിക്കും പേയ്‌ഡും ആയ ടൂൾസ് ആണ് ഈ കോഴ്സിലൂടെ പരിചയപ്പെടുന്നത്. വെബ്സൈറ്റ് വേഗത്തിലും, യൂസർ-ഫ്രണ്ട്‌ലി ആയും പ്രവർത്തിക്കുന്നുണ്ടോ എന്ന് തിരിച്ചറിഞ്ഞു റാങ്ക് മെച്ചപ്പെടുത്തുന്നത് എങ്ങനെ എന്നു നമുക്ക് ഇതുവഴി പഠിക്കാൻ സാധിക്കും.

Courses

  • How to Grow Business using Social Media ? - Basic Tips and Tactics View
  • How to make your Business Online? - Basic Steps View