Sucess Combo - Malayalam

Mr. Madhu Bhaskaran

ലക്ഷ്യങ്ങൾ സ്ഥാപിക്കുന്നതിനും സമയം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലൂടെ സമ്പത്തിന്റെ കലയിൽ പ്രാവീണ്യം നേടുന്നതിനുമുള്ള അവശ്യ തന്ത്രങ്ങൾ പഠിപ്പിക്കുന്നതിനാണ് ഈ കോഴ്സുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഈ കോഴ്‌സിന്റെ അവസാനത്തോടെ, സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള നിങ്ങളുടെ യാത്ര ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ അറിവും നിങ്ങൾക്ക് ലഭിക്കും.

₹ 2599.00
Buy on call Cart

Course Highlights

ലക്ഷ്യരൂപീകരണത്തിന്റെ ഏഴു പടവുകൾ

ലക്ഷ്യരൂപീകരണത്തിന്റെ സുപ്രധാന പടവുകൾ ഏതൊക്കെ എന്നറിയാൻ ഞങ്ങളുടെ അറിവിന്റെ അക്ഷയഖനിയിലേക്ക് ഇറങ്ങി വരൂ. വർദ്ധിച്ച ആത്മവിശ്വാസത്തോടെ, ശരിയായ മാർഗ്ഗനിർദേശത്തിലൂടെ നിങ്ങളുടെ ബിസിനസ്‌ ലക്ഷ്യങ്ങൾ കീഴടക്കാൻ അത് നിങ്ങളെ സഹായിക്കുന്നു

ലക്ഷ്യത്തിന്റെ നാല് തലങ്ങൾ - PPRF

ശരിയായ ലക്ഷ്യരൂപീകരണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും, അതിന്റെ പ്രായോഗികതലങ്ങളെക്കുറിച്ചും, അതിനു PPRF എങ്ങനെ ഉപയോഗപ്രദമാകും എന്നും കണ്ടെത്തുക. പഠിച്ച കാര്യങ്ങൾ പ്രയോഗികമാക്കുക വഴി അതിവേഗം വിജയപ്രപ്തി കൈവരിക്കാൻ പറ്റുന്നു .

ചെറിയ മാറ്റങ്ങൾ! വലിയ നേട്ടങ്ങൾ!

വിജയമാണ് ലക്ഷ്യമെങ്കിൽ മാറ്റത്തിന്റെ ചെറുകണികകൾ പോലും തിരസ്കരിക്കാൻ സാധ്യമല്ല. നേട്ടങ്ങൾ കൈവരിക്കാനായി, ലക്ഷ്യബോധത്തോടെയുള്ള നിങ്ങളുടെ ജീവിതയാത്രയിൽ ചെറിയ മാറ്റങ്ങൾ പോലും എത്ര അമൂല്യമാണ് എന്ന് കണ്ടെത്താൻ ഈ കോഴ്‌സ് സഹായിക്കുന്നു.

ലക്ഷ്യരൂപീകരണത്തിന്റെ അടിസ്ഥാന തത്വങ്ങൾ

നിങ്ങളുടെ പ്രവർത്തികൾ പിഴവുകളും പഴുതുകളുമില്ലാത്തതാണ് എന്ന് മനസ്സിലാക്കാൻ ഈ അടിസ്ഥാന തത്വങ്ങൾ അറിയേണ്ടത് അവശ്യമാണ്. ഫലപ്രാപ്തി ഉറപ്പാക്കുന്ന അറിവിലൂടെ തൊഴിലിന് ഒരു പുത്തൻ ഉണർവ് നൽകാനുള്ള മാർഗങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു.

സ്വയം വിലയിരുത്തൽ - നിങ്ങളുടെ സമ്പാദ്യത്തിനെ കുറിച്ച് 8 ചോദ്യങ്ങൾ

പണം കൈകാര്യം ചെയ്യുന്നതിൽ നിങ്ങൾ എത്രത്തോളം സമർത്ഥനാണ് എന്ന് സ്വയം വിലയിരുത്തി, ശരിയല്ലാത്ത ശീലങ്ങൾ ഉപേക്ഷിച്ച് ആരോഗ്യപരമായ സമ്പാദ്യശീലത്തിലേക്ക് എങ്ങനെ എത്തിച്ചേരാം എന്ന് ഈ കോഴ്സിൽ പ്രതിപാദിക്കുന്നു. കൂടുതൽ അറിയാൻ ഉടൻ തന്നെ ജോയിൻ ചെയ്യുക.

സാമ്പത്തിക തകർച്ചക്കുള്ള 9 കാരങ്ങങ്ങൾ

സാമ്പത്തിക ആസൂത്രണത്തിലുള്ള വിടവുകളാണ് ഒരാളുടെ തകർച്ചക്കു പ്രധാന കാരണം. ഇത് ദൂരവ്യാപകമായ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. കൃത്യമായ ആസൂത്രണമില്ലായ്മ എങ്ങനെ പലരുടെയും സാമ്പത്തിക തകർച്ചക്ക് കാരണമാകുന്നു എന്ന് മനസ്സിലാക്കാൻ ഈ കോഴ്സ് സഹായിക്കുന്നു.

പണം മനസ്സിനെ എങ്ങനെ സ്വാധീനിക്കുന്നു

പണം നിങ്ങളുടെ ചിന്താരീതികളെ തന്നെ മാറ്റിമറിക്കുന്നുണ്ടോ? പണം ഉണ്ടാക്കുന്ന മനസിക ആഘാതങ്ങളെക്കുറിച്ചും അത് എങ്ങനെ മനുഷ്യ മനസ്സിനെ വെളിച്ചത്തിലേക്കും അതുപോലെതന്നെ ഇരുട്ടിലേക്കും നയിക്കുന്നു എന്നതും എങ്ങനെ മനസ്സിനെ പ്രചോദിപ്പിക്കുന്നു എന്നും മനസ്സിലാക്കാൻ ഈ കോഴ്സ് സഹായിക്കുന്നു.

ധനികനാകാനുള്ള 25 സൂത്രങ്ങൾ

ശരിയായ പാതയിലാണെങ്കിൽ പണം സമ്പാദിക്കുക എന്നത് ഒരു ഒരിക്കലും ഒരു വ്യർത്ഥസ്വപ്നം ആകുന്നില്ല. ആഴത്തിലുള്ള അനുഭവത്തിൽ നിന്നും സൂക്ഷ്മതയോടെ മെനഞ്ഞെടുത്ത ചില തന്ത്രങ്ങൾ ഉപയോഗിച്ച് സമ്പന്നമായ ഒരു ജീവിതം എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് പറഞ്ഞു തരുന്നു.

സമയത്തെ എങ്ങനെ ഫലപ്രദമാക്കാം!

നാല് വിധത്തിലുള്ള ജോലികൾ ചെയ്യാനാണ് നമ്മൾ സമയം ഉപയോഗിക്കുന്നത്. ഇവയെ എങ്ങനെ വളരെ ഫലപ്രദമായി ഉപയോഗിക്കാം എന്നും അതിലൂടെ എങ്ങനെ ജീവിതത്തിൽ മികച്ച നേട്ടങ്ങൾ ഉണ്ടാക്കാം എന്നും ഈ കോഴ്സിൽ വ്യക്തമാക്കുന്നു.

ശരിയായ സമയവിനിയോഗത്തിന് 10 തന്ത്രങ്ങൾ

വേണ്ട രീതിയിൽ സമയത്തെ വിനിയോഗിച്ചാലേ ജീവിതം അർത്ഥപൂർണമാകൂ. സമയത്തെ സമർഥമായി ഉപയോഗിച്ച് ജീവിതത്തിൽ വിജയം നേടാനായി തിരഞ്ഞെടുത്ത 10 തന്ത്രങ്ങൾ ഈ കോഴ്സിൽ വിശദമായി പരിചയപ്പെടുത്തുന്നു.

സുപ്രധാന കാര്യങ്ങൾ ആദ്യം!

ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾക്ക് മുൻഗണന കൊടുക്കേണ്ടത് അത്യാവശ്യമാണ്. എന്നാലേ വ്യക്തതയോടെ, പ്രധാനപ്പെട്ട ജോലികൾ ചെയ്തു തീർത്തു ലക്ഷ്യങ്ങളിലേക്കു എത്താൻ കഴിയൂ. എങ്ങിനെ ഇത് കൈവരിക്കാമെന്ന്‌ അറിയാൻ ഈ കോഴ്സ് സഹായിക്കും

പാർക്കിൻസൺ നിയമം (Parkinson Law)

എന്താണ് വളരെ പ്രസിദ്ധമായ പാർക്കിൻസൺ നിയമം? സമയത്തെ എങ്ങനെ പ്രാധാന്യത്തിന് അനുസരിച്ചു ഓരോ ജോലികൾക്ക് വേണ്ടി നീക്കി വെക്കാം എന്നും അത് വഴി എങ്ങനെ കൂടുതൽ കാര്യക്ഷമമായി ജോലികൾ ചെയ്യാം എന്നും ഈ കോഴ്സിലൂടെ പഠിക്കാം.

Courses

  • Goal Setting in Life - Secret to Success View
  • 25 Strategies to become Wealthy - Master the Art of Wealth View
  • How to Manage Time? - 10 Proven Strategies View