All in One - Malayalam
by Madhu Bhaskaran

Mr. Madhu Bhaskaran

മധു ഭാസ്കരൻ എന്ന പരിശീലകന്റെ എല്ലാ മലയാളം കോഴ്‌സുകളും ( Excellence in Sales, Sales Process, Goal Setting, Time Management, Wealth Creation, Ideas to Business, Business Plan എന്നീ 7 കോഴ്‌സുകൾ ) ഒരു പാക്കേജിൽ നിങ്ങൾക്ക് പഠിക്കാം.

₹ 5999.00
Buy on call Cart

Course Highlights

സെയിൽസ്നെ ബാധിക്കുന്ന ഘടകങ്ങൾ

ബിസിനസ് പുരോഗതിയിലേക്കുള്ള രഹസ്യങ്ങൾ അറിയാൻ സെയിൽസിനെ ഉയർത്തുന്ന ഘടകങ്ങൾ ഏതൊക്കെയാണെന്ന് അറിയേണ്ടത് അത്യാവശ്യമാണ് . ഈ ഘടകങ്ങൾ എങ്ങനെ നിങ്ങളുടെ ബിസിനസ്നെ ബാധിക്കുന്നു എന്നും സുസ്‌ഥിരമായ വിജയത്തിലേക്കു നയിക്കുന്നു എന്നും അറിയാൻ ഈ കോഴ്‌സ് സഹായിക്കുന്നു.

ഏഴു സുപ്രധാന KPIs (കീ പെർഫോമൻസ് ഇന്ഡിക്കേറ്റർസ്)

ഏതു ബിസിനസിലും സുഗമമായ സെയിൽസ് ഉറപ്പാക്കുന്നത് അതിൻ്റെ KPIs (കീ പെർഫോമൻസ് ഇന്ഡിക്കേറ്റർസ്) ആണ്. വിശദമായി മനസ്സിലാക്കി, നിങ്ങളുടെ സ്ഥാപനത്തിന്റെ വിപണന തന്ത്രങ്ങളിലേക്കു ഈ KPIs ഉൾപ്പെടുത്തുമ്പോൾ സുസ്‌ഥിരമായ വിജയം സുനിശ്ചയം. ഈ KPIs എന്താണെന്ന് അറിഞ്ഞു വിജയത്തിലേക്ക് കുതിക്കാൻ ഈ കോഴ്സ് നിങ്ങളെ സജ്ജരാക്കുന്നു

ബ്ലാസ്റ്റ് (BLAST )

കസ്റ്റമർ പരാതികൾ ഏറ്റവും സ്മാർട്ട് ആയി പരിഹരിക്കാൻ സഹായിക്കുന്ന ഒരു രീതിയാണ് ബ്ലാസ്റ് (BLAST). കസ്റ്റമറിനെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ, അതെ സമയം തന്നെ കസ്റ്റമേഴ്സിന്റെ പരാതികളെ എങ്ങനെ നിങ്ങളുടെ അഭിവൃദ്ധിയിലേക്കുള്ള പടവുകളാക്കി മാറ്റി, നിങ്ങളുടെ ബിസിനസ്സിനെ എങ്ങനെ മുന്നോട്ട് നയിക്കാം എന്നും ഈ കോഴ്‌സ് വിശദമായി പഠിപ്പിച്ചു തരുന്നു.

എന്ത് കൊണ്ട് കസ്റ്റമർ നിലനിൽക്കുന്നില്ല?

കസ്റ്റമർനെ എന്ത് കൊണ്ട് നിലനിർത്താൻ സാധിക്കുന്നില്ല എന്ന് അറിയണമെങ്കിൽ എവിടെയാണ് തെറ്റ് പറ്റിയത് എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. അവ എന്തൊക്കെയായിരിക്കും എന്നും ഏതു രീതിയിൽ കസ്റ്റമേഴ്സിനെ നിലനിർത്തി ബിസിനസിനെ വേഗത്തിൽ, എതിരില്ലാത്ത സമഗ്രവിജയത്തിലേക്ക് എത്തിക്കാമെന്നും ഈ കോഴ്സിൽ വിശദമായി പ്രതിപാദിക്കുന്നു

സ്വയം വിലയിരുത്തൽ - നിങ്ങളുടെ സമ്പാദ്യത്തിനെ കുറിച്ച് 8 ചോദ്യങ്ങൾ

പണം കൈകാര്യം ചെയ്യുന്നതിൽ നിങ്ങൾ എത്രത്തോളം സമർത്ഥനാണ് എന്ന് സ്വയം വിലയിരുത്തി, ശരിയല്ലാത്ത ശീലങ്ങൾ ഉപേക്ഷിച്ച് ആരോഗ്യപരമായ സമ്പാദ്യശീലത്തിലേക്ക് എങ്ങനെ എത്തിച്ചേരാം എന്ന് ഈ കോഴ്സിൽ പ്രതിപാദിക്കുന്നു. കൂടുതൽ അറിയാൻ ഉടൻ തന്നെ ജോയിൻ ചെയ്യുക.

സാമ്പത്തിക തകർച്ചക്കുള്ള 9 കാരങ്ങങ്ങൾ

സാമ്പത്തിക ആസൂത്രണത്തിലുള്ള വിടവുകളാണ് ഒരാളുടെ തകർച്ചക്കു പ്രധാന കാരണം. ഇത് ദൂരവ്യാപകമായ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. കൃത്യമായ ആസൂത്രണമില്ലായ്മ എങ്ങനെ പലരുടെയും സാമ്പത്തിക തകർച്ചക്ക് കാരണമാകുന്നു എന്ന് മനസ്സിലാക്കാൻ ഈ കോഴ്സ് സഹായിക്കുന്നു.

പണം മനസ്സിനെ എങ്ങനെ സ്വാധീനിക്കുന്നു

പണം നിങ്ങളുടെ ചിന്താരീതികളെ തന്നെ മാറ്റിമറിക്കുന്നുണ്ടോ? പണം ഉണ്ടാക്കുന്ന മനസിക ആഘാതങ്ങളെക്കുറിച്ചും അത് എങ്ങനെ മനുഷ്യ മനസ്സിനെ വെളിച്ചത്തിലേക്കും അതുപോലെതന്നെ ഇരുട്ടിലേക്കും നയിക്കുന്നു എന്നതും എങ്ങനെ മനസ്സിനെ പ്രചോദിപ്പിക്കുന്നു എന്നും മനസ്സിലാക്കാൻ ഈ കോഴ്സ് സഹായിക്കുന്നു.

ധനികനാകാനുള്ള 25 സൂത്രങ്ങൾ

ശരിയായ പാതയിലാണെങ്കിൽ പണം സമ്പാദിക്കുക എന്നത് ഒരു ഒരിക്കലും ഒരു വ്യർത്ഥസ്വപ്നം ആകുന്നില്ല. ആഴത്തിലുള്ള അനുഭവത്തിൽ നിന്നും സൂക്ഷ്മതയോടെ മെനഞ്ഞെടുത്ത ചില തന്ത്രങ്ങൾ ഉപയോഗിച്ച് സമ്പന്നമായ ഒരു ജീവിതം എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് പറഞ്ഞു തരുന്നു.

സമയത്തെ എങ്ങനെ ഫലപ്രദമാക്കാം!

നാല് വിധത്തിലുള്ള ജോലികൾ ചെയ്യാനാണ് നമ്മൾ സമയം ഉപയോഗിക്കുന്നത്. ഇവയെ എങ്ങനെ വളരെ ഫലപ്രദമായി ഉപയോഗിക്കാം എന്നും അതിലൂടെ എങ്ങനെ ജീവിതത്തിൽ മികച്ച നേട്ടങ്ങൾ ഉണ്ടാക്കാം എന്നും ഈ കോഴ്സിൽ വ്യക്തമാക്കുന്നു.

ശരിയായ സമയവിനിയോഗത്തിന് 10 തന്ത്രങ്ങൾ

വേണ്ട രീതിയിൽ സമയത്തെ വിനിയോഗിച്ചാലേ ജീവിതം അർത്ഥപൂർണമാകൂ. സമയത്തെ സമർഥമായി ഉപയോഗിച്ച് ജീവിതത്തിൽ വിജയം നേടാനായി തിരഞ്ഞെടുത്ത 10 തന്ത്രങ്ങൾ ഈ കോഴ്സിൽ വിശദമായി പരിചയപ്പെടുത്തുന്നു.

സുപ്രധാന കാര്യങ്ങൾ ആദ്യം!

ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾക്ക് മുൻഗണന കൊടുക്കേണ്ടത് അത്യാവശ്യമാണ്. എന്നാലേ വ്യക്തതയോടെ, പ്രധാനപ്പെട്ട ജോലികൾ ചെയ്തു തീർത്തു ലക്ഷ്യങ്ങളിലേക്കു എത്താൻ കഴിയൂ. എങ്ങിനെ ഇത് കൈവരിക്കാമെന്ന്‌ അറിയാൻ ഈ കോഴ്സ് സഹായിക്കും

പാർക്കിൻസൺ നിയമം (Parkinson Law)

എന്താണ് വളരെ പ്രസിദ്ധമായ പാർക്കിൻസൺ നിയമം? സമയത്തെ എങ്ങനെ പ്രാധാന്യത്തിന് അനുസരിച്ചു ഓരോ ജോലികൾക്ക് വേണ്ടി നീക്കി വെക്കാം എന്നും അത് വഴി എങ്ങനെ കൂടുതൽ കാര്യക്ഷമമായി ജോലികൾ ചെയ്യാം എന്നും ഈ കോഴ്സിലൂടെ പഠിക്കാം.

ലക്ഷ്യരൂപീകരണത്തിന്റെ ഏഴു പടവുകൾ

ലക്ഷ്യരൂപീകരണത്തിന്റെ സുപ്രധാന പടവുകൾ ഏതൊക്കെ എന്നറിയാൻ ഞങ്ങളുടെ അറിവിന്റെ അക്ഷയഖനിയിലേക്ക് ഇറങ്ങി വരൂ. വർദ്ധിച്ച ആത്മവിശ്വാസത്തോടെ, ശരിയായ മാർഗ്ഗനിർദേശത്തിലൂടെ നിങ്ങളുടെ ബിസിനസ്‌ ലക്ഷ്യങ്ങൾ കീഴടക്കാൻ അത് നിങ്ങളെ സഹായിക്കുന്നു

ലക്ഷ്യത്തിന്റെ നാല് തലങ്ങൾ - PPRF

ശരിയായ ലക്ഷ്യരൂപീകരണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും, അതിന്റെ പ്രായോഗികതലങ്ങളെക്കുറിച്ചും, അതിനു PPRF എങ്ങനെ ഉപയോഗപ്രദമാകും എന്നും കണ്ടെത്തുക. പഠിച്ച കാര്യങ്ങൾ പ്രയോഗികമാക്കുക വഴി അതിവേഗം വിജയപ്രപ്തി കൈവരിക്കാൻ പറ്റുന്നു .

ചെറിയ മാറ്റങ്ങൾ! വലിയ നേട്ടങ്ങൾ!

വിജയമാണ് ലക്ഷ്യമെങ്കിൽ മാറ്റത്തിന്റെ ചെറുകണികകൾ പോലും തിരസ്കരിക്കാൻ സാധ്യമല്ല. നേട്ടങ്ങൾ കൈവരിക്കാനായി, ലക്ഷ്യബോധത്തോടെയുള്ള നിങ്ങളുടെ ജീവിതയാത്രയിൽ ചെറിയ മാറ്റങ്ങൾ പോലും എത്ര അമൂല്യമാണ് എന്ന് കണ്ടെത്താൻ ഈ കോഴ്‌സ് സഹായിക്കുന്നു.

ലക്ഷ്യരൂപീകരണത്തിന്റെ അടിസ്ഥാന തത്വങ്ങൾ

നിങ്ങളുടെ പ്രവർത്തികൾ പിഴവുകളും പഴുതുകളുമില്ലാത്തതാണ് എന്ന് മനസ്സിലാക്കാൻ ഈ അടിസ്ഥാന തത്വങ്ങൾ അറിയേണ്ടത് അവശ്യമാണ്. ഫലപ്രാപ്തി ഉറപ്പാക്കുന്ന അറിവിലൂടെ തൊഴിലിന് ഒരു പുത്തൻ ഉണർവ് നൽകാനുള്ള മാർഗങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു.

നല്ല ആശയങ്ങൾ സൃഷ്ടിക്കാനുള്ള 8 വഴികൾ

പഴകിയ ചിന്തകൾ മാറ്റി വെച്ച് പുതിയ ചിന്താ ശ്രേണിയിലേക്കെത്തു. എങ്ങനെ പുതുമയുള്ള ആശയങ്ങൾ രൂപപെടുത്താമെന്നും അതിലൂടെ ലാഭകരമായ ഒരു ബിസിനസ് സാമ്രാജ്യം തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുമെന്നും ഈ കോഴ്സ് നിങ്ങളെ പഠിപ്പിക്കുന്നു

ആശയങ്ങൾ പ്രായോഗികമാണോ എന്നറിയാനുള്ള 3 വഴികൾ

നിങ്ങൾക്ക് ആശയങ്ങൾ ഉണ്ടാകാം! പക്ഷെ അത് പ്രാവർത്തികമാണോ എന്ന് എങ്ങനെ അറിയും? നിങ്ങളുടെ ആശയങ്ങൾ ഗുണകരവും പ്രായോഗികവും ആണെന്ന് ഉറപ്പു വരുത്തി ആത്മവിശ്വാസത്തോടെ ബിസിനസ് തുടങ്ങാൻ ഈ കോഴ്സ് സഹായിക്കുന്നു.

വിവിധ തരം ബിസിനസ്‌ ഓണർഷിപ്പുകൾ

ഒരു നിശ്ചിത ഫ്രെയിംവർക് തീരുമാനിക്കാതെ നിങ്ങളുടെ ബിസിനസിന് ഒരു അടിസ്ഥാനം ഉണ്ടാകില്ല. വിവിധ തരം ബിസിനസ്സ് ഓണർഷിപ്പുകൾ പരിചയപ്പെടുത്തി ഏതുതരം ഓണർഷിപ് ആണ് നിങ്ങളുടെ ബിസിനസിന് ചേർന്നതെന്ന് മനസിലാക്കാൻ ഉടനെ ജോയിൻ ചെയ്യൂ.

എങ്ങനെ നിങ്ങൾക്ക് ചേർന്ന ബിസിനസ്‌ തിരഞ്ഞെടുക്കാം ?

ഏത് തരം ബിസിനസ് ആണ് തുടങ്ങേണ്ടത്‌ എന്ന് തീരുമാനിക്കുന്നത് പ്രയാസകരമാണ്. നിങ്ങൾക്ക് ചേർന്ന ബിസിനസ് മാനദണ്ഡങ്ങൾ ഏതെന്നു മനസ്സിലാക്കി സ്വന്തം ബിസിനസ് ശുഭകരമായി തുടങ്ങി മുന്നോട്ടു പോകാൻ ഈ കോഴ്സ് സഹായിക്കുന്നു.

ബിസിനസ് പ്ലാൻ -12 ഘടകങ്ങൾ

ബിസിനസ് തുടങ്ങുന്നതിനു വഴികാട്ടിയായി ഉപകരിക്കുന്ന GPS പോലെ ആണ് നന്നായി ആലോചിച്ച് തയ്യാറാക്കിയ ബിസിനസ് പ്ലാൻ. ബിസിനസ്‌ പുരോഗതിക്കു വേണ്ടി ബിസിനസ് പ്ലാൻ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട 12 ഘടകങ്ങൾ ഏതൊക്കെയാണെന്ന് അറിയണ്ടേ? ഈ ഘടകങ്ങൾ ഏതൊക്കെയാണെന്നും അത് എങ്ങനെ നിങ്ങളുടെ ബിസിനസ് കെട്ടിപ്പടുക്കാൻ ഉപയോഗിക്കാം എന്നും ഈ കോഴ്സിലൂടെ വിശദമായി പരിചയപ്പെടാം.

എന്താണ് നിങ്ങളുടെ വാഗ്ദാനം?

ഒരുപാട് പേർക്ക് നിലവിലുള്ള ചില പ്രശ്നങ്ങൾക്ക് പരിഹാരമായിരിക്കുമല്ലോ നിങ്ങളുടെ സേവനം. അതാണ് ബിസിനസിന്റെ പ്രധാന ഉദ്ദേശ്യവും. ആർക്കൊക്കെയായാണ് നിങ്ങളുടെ സേവനം കൊണ്ട് കൂടുതൽ പ്രയോജനം ഉണ്ടാകുന്നത് എന്നും എന്താണ് നിങ്ങൾ അവർക്കു കൊടുക്കുന്ന വാഗ്ദാനം എന്നും അറിയേണ്ടത് അത്യാവശ്യമാണ്. ഈ കോഴ്സിലൂടെ നിങ്ങളുടെ ബിസിനസിന്റെ ശരിയായ അർത്ഥം കണ്ടെത്തു.

ബിസിനസിന്റെ Y ഘടകം (Y factor)

എന്താണ് നിങ്ങളുടെ ബിസിനസിന്റെ ലക്ഷ്യം, എന്തൊക്കെയാണ് നിങ്ങൾ കൊടുക്കാൻ പോകുന്ന സേവനങ്ങൾ അല്ലെങ്കിൽ ഉൽപ്പന്നങ്ങൾ - ഇവയൊക്കെ വിശദമായി അവലോകനം ചെയ്തതിന് ശേഷം മാത്രമേ ഒരു ബിസിനസ് മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കൂ. ഇതിന് ശരിയായ ധാരണ ഉണ്ടാവണമെങ്കിൽ ബിസിനസ് പ്ലാനിംഗ് നന്നായി അറിയണം. ഈ കോഴ്സിലൂടെ ബിസിനസിന്റെ Y factor കൂടുതലായി അറിയാം.

സാമ്പത്തിക പദ്ധതി (Financial Projections)

ഭാവി അനിശ്ചിതമാണ്,. അത് ശരിയായി ആർക്കും പ്രവചിക്കാനും ആകില്ല. എങ്കിലും, ഒരു ബിസിനസ് തുടങ്ങുന്നതിനു മുൻപ് തന്നെ ആ സംരംഭത്തിന് ഏകദേശം എത്ര ചിലവ് വരും എന്നും എത്ര വരവുണ്ടായേക്കും കണക്കു കൂട്ടി വെക്കുന്നത് ഒരു നല്ല ബിസിനസ് പ്ലാനിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ്. സാമ്പത്തിക പദ്ധതി അല്ലെങ്കിൽ കണക്കുകൂട്ടൽ എങ്ങനെ വിദഗ്ധമായി ചെയ്യണമെന്ന് ഈ കോഴ്സിൽ പ്രതിപാദിക്കുന്നു.

പിൻപോയിന്റ് (Pinpoint)

ബിസിനസ്സിൽ ഗുണകരമായ മാറ്റങ്ങളും ലാഭവും നേടിയെടുക്കാൻ സെയിൽസിന്റെ തന്ത്രപരമായ സ്റ്റെപ്പുകൾ അറിയണം. പിൻപോയിന്റ് മെതേഡിന്റെ ഗുണവശങ്ങൾ മനസ്സിലാക്കി ബിസിനസിനെ ഒരു ഉയർന്ന തലത്തിൽ എത്തിക്കാൻ ഈ കോഴ്സ് വളെരെയധികം സഹായിക്കുന്നു

വാങ്ങാനുള്ള കസ്റ്റമറിന്റെ താല്പര്യം

ഒരുപക്ഷെ വാക്കുകൾ കൊണ്ട് മാത്രം കസ്റ്റമറിന്റെ താല്പര്യങ്ങൾ അറിയണമെന്നില്ല. പെരുമാറ്റത്തിലൂടെ, ചില പ്രത്യേക സൂചനകളിലൂടെ അവരുടെ ആവശ്യം മനസ്സിലാക്കി സെയിൽസ് നടത്തി ഏറ്റവും നല്ല സെയിൽസ് മാൻ എന്ന പേര് സമ്പാദിക്കൂ.

പോഗോ (POGO) മെതേഡ്

നിങ്ങളുടെ ബിസിനസ് നേരിടുന്ന അടിസ്‌ഥാന പ്രശ്നങ്ങൾ എന്തെന്ന് മനസ്സിലാക്കി നിങ്ങൾക്ക് വേണ്ട രീതിയിൽ ബിസിനസ് ക്രമീകരിക്കാം. പോഗോ മെതേഡിലൂടെ (POGO Method), ശരിയായ ചോദ്യങ്ങൾ ചോദിച്ചു നിങ്ങളുടെ ബിസിനസ് ആശയങ്ങളും ബിസിനസ്സും ശക്തമാക്കൂ.

സെയിൽസ് ക്ലോസിംഗ് ടെക്‌നിക്കുകൾ

സെയിൽസ് ക്ലോസിംഗ് ബുദ്ധിമുട്ടേറിയ ഒരു കലയാണ്. വളരെ ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ നിങ്ങൾക്ക് ഒരു സെയിൽസ് നഷ്ടപ്പെടുകയും ചെയ്യാം. വിദഗ്ദ്ധമായി ഒരു സെയിൽസ് ഡീൽ എങ്ങിനെ ക്ലോസ് ചെയ്യാം എന്ന ടെക്‌നിക്കുകൾ ഈ കോഴ്‌സ് വിശദമായി പറഞ്ഞു തരുന്നു.

Courses

  • 11 Strategies of Best Salesman - Excellence in Sales View
  • How to Sell Anything? - Complete Sales Process View
  • Goal Setting in Life - Secret to Success View
  • 25 Strategies to Become Wealthy - Wealth Creation View
  • How to Start a Business? - Idea to Business Entity View
  • How to Manage Time? - 10 Proven Strategies View
  • How to Make a Business Plan? - 12 Main Components View