Excel for Excellence - Malayalm
by Mr. Mohammed Alfan

ഡാറ്റ ഫലപ്രദമായി വിശകലനം ചെയ്യുന്നതിനും അവതരിപ്പിക്കുന്നതിനും Microsoft Excel-ന്റെ ശക്തമായ ടൂൾസ് എങ്ങനെ ഉപയോഗിക്കാമെന്ന് ഈ കോഴ്‌സ് നിങ്ങളെ പഠിപ്പിക്കുന്നു. നിങ്ങളുടെ ബിസിനസ്സിനായി അറിവുള്ള തീരുമാനങ്ങൾ എടുക്കുന്നതിന് ഈ ടൂൾ ആത്മവിശ്വാസത്തോടെ ഉപയോഗിക്കാനും കഴിയും.

₹ 1499.00
Buy on call Cart

Course Highlights

MS Excel കൊണ്ടുള്ള പ്രയോജനങ്ങൾ

വളരെ വലിയ ഡേറ്റ കൈകാര്യം ചെയ്യുമ്പോൾ, എല്ലാ ബിസിനസുകാരും ഉപയോഗിക്കേണ്ട ഒരു ശക്തമായ ടൂൾ ആണ് MS Excel. ബിസിനസ് ഡാഷ്‌ബോർഡുകൾ ഉണ്ടാക്കാനും പല തരം ഡേറ്റ പരസ്പരം ബന്ധിപ്പിച്ചു സ്മാർട്ട് ആയ റിപ്പോർട്ടുകളും പ്രസെന്റേഷനുകളും വേഗത്തിൽ ചെയ്യാൻ MS Excel കൊണ്ട് പ്രയോജനപ്പെടുന്നു. നല്ല ബിസിനസ് ഡാഷ്ബോർഡ് ഉണ്ടാക്കുന്നത് MS Excel ന്റെ പ്രയോജനങ്ങളിൽ ഒന്ന് മാത്രമാണ്.

Interactive Business Dashboard എങ്ങനെ ഉണ്ടാക്കാം?

ഒരു interactive ആയ ബിസിനസ് ഡാഷ്‌ബോർഡ് ബിസിനസിന്റെ പ്രവർത്തനത്തെ കൂടുതൽ ക്രിയാത്മകമാക്കുന്നു. ഈ കാലത്തു ഇത് വളരെ അത്യാവശ്യമായ കാര്യവുമാണ്. ബിസിനസ് വിജയമാക്കാൻ വിവിധ തരം ചാർട്ടുകൾ കണക്ട് ചെയ്തു എങ്ങനെ സമർഥമായി ഒരു interactive ബിസിനസ് ഡാഷ്‌ബോർഡ് ഉണ്ടാക്കിയെടുക്കാം എന്ന് ഈ കോഴ്സിലൂടെ വിശദമായി കോച്ച് പറഞ്ഞു തരുന്നു.

എന്താണ് പിവട്ട് ടേബിൾ (Pivot Table)?

MS Excel എന്ന സ്പ്രെഡ്ഷീറ്റ് അപ്പ്ലിക്കേഷന്റെ ഏറ്റവും ശക്തമായ ടൂൾ ആണ് പിവട്ട് ടേബിൾ. സങ്കീർണമായ ഡേറ്റ ക്രമീകരിച്ചു നിങ്ങൾക്ക് വേണ്ട റിസൾട്ട് വേഗത്തിൽ തരാൻ പിവട്ട് ടേബിൾ കൊണ്ട് പറ്റുന്നു. വലിയ ഒരു ഗ്രൂപ്പിന് വേണ്ടി പ്രസേൻറ്റേഷൻസും മറ്റും തയ്യാറാക്കുമ്പോൾ പിവട്ട് ടേബിളിന്റെ ഈ സാധ്യത പ്രയോജനപ്പെടുത്തി നിങ്ങൾ അഭിനന്ദനത്തിന് അർഹരാകുന്നു. പിവട്ട് ടേബിളിനെ കുറിച്ച് ഈ കോഴ്സിലൂടെ കൂടുതൽ പഠിക്കാം.

Pivot Table - 5 Productivity ട്രിക്കുകൾ

Pivot Table ഉപയോഗിച്ച് എങ്ങനെ നിങ്ങൾക്ക് ആവശ്യമുള്ള റിപ്പോർട്ടുകൾ തയ്യാറാക്കാം എന്ന് ഈ കോഴ്സ് കാണിച്ചു തരുന്നു. ഒരുപാടു സ്റ്റെപ്പുകൾ ഒഴിവാക്കി വളരെ വേഗത്തിൽ നിങ്ങൾ ആഗ്രഹിക്കുന്ന റിപോർട്ടുകൾ ലഭിക്കാൻ ഈ പവർ ടൂൾ സഹായിക്കുന്നു. നിങ്ങൾക്ക് ധാരാളം സമയവും ശ്രമവും ഇതിലൂടെ ലാഭിക്കാൻ പറ്റും. എങ്ങനെ കൂടുതൽ പ്രൊഡക്ടിവ് ആയി പിവട്ട് ടേബിൾ ഉപയോഗിക്കാം എന്നു പഠിക്കാം.

എക്സലിന്റെ ഗുണവശങ്ങൾ

തിരക്കുകൾക്കിടയിൽ വിട്ടുപോകുന്ന ബിസിനസ്സിന്റെ പല കാര്യങ്ങളും ഒരു എക്സൽ ഷീറ്റിൽ ഉൾക്കൊള്ളിച്ചു ബിസിനസ് വിജയകരമായി മുന്നോട്ടു കൊണ്ടുപോകാം. നിങ്ങൾക്ക് ഉപകാരപ്പെടുന്ന ഫീച്ചേഴ്സ് ഏതൊക്കെയാണെന്നും അത് എങ്ങനെ ശരിയായി ഉപയോഗിക്കാം എന്നും വിശദമായി അറിയാം.

കണക്കുകൾ നേരെയാക്കണോ?

ഒരുപാട് വിവരങ്ങൾ അടങ്ങുന്ന ഒരു വലിയ ഡാറ്റാബേസ് ആണ് ഒരു excel വർക്ക് ഷീറ്റ് ആണ്. നമുക്ക് അറിയേണ്ട, തിരഞ്ഞെടുക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി ബിസിനസ്സിന്റെ കണക്കുകൾ വേഗത്തിൽ എങ്ങനെ കണ്ടെത്താം എന്ന് ഈ കോഴ്സിൽ പരിചയപ്പെടാം.

എന്താണ് പിവട്ട് ടേബിൾ (Pivot Table)

എക്സൽ സ്പ്രെഡ് ഷീറ്റിലെ വിവിധ ഫീച്ചറുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഫീച്ചർ ആണ് അതിലെ പിവട്ട് ടേബിൾ. ബിസിനസിന്റെ വളർച്ചക്ക് ഉതകുന്ന പല കാര്യങ്ങളും ഇതിലൂടെ വേഗത്തിൽ ചെയ്തു തീർക്കാൻ പറ്റും. എങ്ങനെ വിദഗ്‌ധമായി അതിവേഗം ഈ ടേബിൾ ഉപയോഗിക്കാം എന്ന് ഈ കോഴ്സിലൂടെ പഠിക്കാം

ലോജിക് മനസ്സിലാക്കാം

എക്സൽ വർക്ക് ഷീറ്റിൽ നമ്മൾ കൊടുക്കുന്ന ഇൻപുട്ടിന്റെയും മൂല്യങ്ങളുടെയും ലോജിക് ശരിയായി മനസ്സിലാക്കിയാൽ നമുക്ക് തന്നെ വേണ്ട പല ഫോർമുലകളും ഉണ്ടാക്കിയെടുക്കാൻ പറ്റും. നമ്മുടെ ബിസിനസിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ചു ഫോമുലകൾ ഉണ്ടാക്കി ഉപഗോഗിക്കാൻ പഠിക്കാം.

Courses

  • MS Excel for Business Excellence - Top 12 Functions View
  • How to Build a Business Dashboard View