English Winglish - Malayalam

Mrs. Susan Abraham

ഈ കോഴ്‌സ്, ജോലിസ്ഥലത്ത് ഇംഗ്ലീഷിൽ കൃത്യമായും ആത്മവിശ്വാസത്തോടെയും ആശയവിനിമയം നടത്തുന്നതിന് ആവശ്യമായ കഴിവുകൾ വികസിപ്പിക്കും.കോഴ്‌സുകളുടെ ഈ ബണ്ടിൽ നിങ്ങളുടെ ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യത്തിൽ നിങ്ങളെ സഹായിക്കുന്നു.

₹ 1199.00
Buy on call Cart

Course Highlights

സ്പോക്കൺ ഇംഗ്ലീഷിനെ സമീപിക്കുമ്പോൾ

ഏതൊരു പ്രൊഫഷണലിനേയും പോലെ, സംരംഭകരും ഇംഗ്ലീഷ് സംസാരിക്കാൻ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. തങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഇംഗ്ലീഷിനെ എങ്ങനെ സമീപിക്കണം എന്ന് മനസിലാക്കി മുന്നോട്ടു പോകാം ഈ കോഴ്സിലൂടെ. സ്‌കൂളിലും മറ്റും പഠിക്കുന്ന ഇംഗ്ലീഷുമായി സ്പോക്കൺ ഇംഗ്ലീഷ് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും നോക്കാം.

ടേക് ഇറ്റ് ഈസി

മലയാളത്തേക്കാൾ ഒരുപാട് വേഗത്തിൽ പഠിച്ചെടുക്കാവുന്ന ഭാഷയാണ് ഇംഗ്ലീഷ് എന്ന് പറയപ്പെടാറുണ്ട്. തുടക്കക്കാർക്ക് പോലും 'എനിക്ക് ഇംഗ്ലീഷ് ഇത്രയൊക്കെ അറിയാമായിരുന്നോ' എന്ന് തോന്നിക്കും വിധമാണ് കോഴ്സിന്റെ ആദ്യ ഭാഗങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഇവിടെ, ഭാഷയുടെ ഏറ്റവും അടിസ്‌ഥാനമായ അക്ഷരങ്ങളും വാക്കുകളും വാക്യങ്ങളും മുതൽ തന്നെ പഠിച്ചു തുടങ്ങാം.

ഇന്റർമീഡിയറ്റ് ലെവൽ

ഇംഗ്ലീഷ് ഗ്രാമറും മറ്റ് ഭാഷാ നിയമങ്ങളും മനഃപാഠമാക്കിയത് കൊണ്ട് മാത്രം അത് സംസാരിക്കാൻ സാധിക്കും എന്ന് കരുതരുത്. വിശാലമായ വൊക്കാബുലറിയും സംസാര ശൈലിയിലും മെച്ചപ്പെട്ട മാറ്റങ്ങൾ കൊണ്ടുവരും. ഇതോടൊപ്പം കൃത്യമായ ഉച്ചാരണം കുടെയാകുമ്പോൾ ഒരു ഇംഗ്ലീഷ് expert എന്ന നിലയിലേക്ക് നിങ്ങൾക്ക് അടുക്കാൻ സാധിക്കും . ഈ കോഴ്സിലൂടെ അത് എങ്ങിനെ നേടിയെടുക്കാം എന്ന് നോക്കാം

ലെറ്റ്സ് ഗെറ്റ് ഗോ

എഴുതുമ്പോഴും മറ്റും അത്ര കുഴപ്പക്കാരൻ അല്ലെങ്കിലും tenses പൊതുവേ ആളുകളെ വട്ടം കറക്കുന്നതായി കാണാറുണ്ട്. പത്തിലേറെ വരുന്ന ടെൻസുകൾ കാണാതെ പഠിച്ചു വെക്കുന്നതാണ് സംസാരിക്കാൻ അവസരം വരുമ്പോൾ കുടുങ്ങി പോകുന്നതിന് ഒരു കാരണം. നിങ്ങളുടെ മേഖലയ്ക്ക് അനുസരിച്ച് പ്രാധാന്യം കൊടുത്ത് പഠിക്കേണ്ടവ എന്തൊക്കെയെന്ന് കോഴ്സിന്റെ ഈ ഘട്ടത്തിൽ മനസിലാക്കാം.

ബിസിനസ് ഇംഗ്ലീഷ് !

പഴകിയ ചിന്തകൾ മാറ്റി വെച്ച് പുതിയ ചിന്താ ബിസിനസിന് മാത്രമായി അങ്ങനെയൊരു ഇംഗ്ലീഷ് ഉണ്ടോ എന്ന് സംശയം തോന്നാം. എന്നാൽ ഓരോ ബിസിനസിനും അതിന്റേതായിട്ടുള്ള ശൈലികളും വാക്കുകളുമുണ്ട്. ഇവ അറിഞ്ഞിരുന്നാൽ മാത്രമേ ബിസിനസ് രംഗത്ത് നമുക്ക് ആദരവും അംഗീകാരവും കിട്ടുകയുള്ളൂ. അത് ഈ കോഴ്സിലൂടെ പഠിക്കാം.

പാലിക്കേണ്ട ഈമെയിൽ (Email) മര്യാദകൾ

ബിസിനസ്സിൽ ഈമെയിൽ അയക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ബിസിനസ് സന്ദേശങ്ങൾ അയക്കുമ്പോൾ പാലിക്കേണ്ട ചില സാമാന്യ മര്യാദകൾ ഉണ്ട്. അതെന്തൊക്കെ ആണെന്നും ബിസിനസ് സന്ദേശങ്ങൾ ഫോർമൽ ആയ ഈമെയിലുകൾ ആയി എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നും ഈ കോഴ്സിലൂടെ നോക്കാം.

ഇംഗ്ലീഷ് നന്നാക്കാൻ 7 ടിപ്‌സ്

ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കണമെങ്കിൽ എന്താണ് ചെയ്യേണ്ടത് എന്ന് പലർക്കും അറിയില്ല. ഇംഗ്ലീഷ് മലയാളം പോലെ ഒരു ഭാഷ മാത്രമാണ്. ശ്രമിച്ചാൽ എല്ലാവർക്കും ഒഴുക്കോടെ ഇംഗ്ലീഷിൽ സംസാരിക്കാൻ സാധിക്കും. അതിനുള്ള 7 ടിപ്‌സ് എന്തൊക്കെയാണെന്ന് ഈ കോഴ്സിലൂടെ വിശദമായി അറിയാം.

ഫോണിൽ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ

"നമ്മൾ എപ്പോഴും ഫോണിൽ സംസാരിക്കാറുണ്ട്. സാധാരണ സംസാര ശൈലിയല്ല ഫോണിൽ സംസാരിക്കുമ്പോൾ ഉണ്ടാവേണ്ടത്‌. തെറ്റിദ്ധരിക്കപ്പെടാൻ ഏറെ സാധ്യത ഇവിടെയുണ്ട്, പ്രത്യേകിച്ച് ബിസിനസ് രംഗത്ത്. ഫോണിൽ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നമുക്ക് ഒന്ന് നോക്കാം.

Courses

  • Basics of English in Malayalam View
  • Business English - For Entrepreneurs in Malayalam View