Start Your Business - Malayalam

Mr. Madhu Bhaskaran

ഒരു ബിസിനസ്സ് സ്ഥാപിക്കുന്നതിലെ വിവിധ ഘട്ടങ്ങൾ പഠിക്കാൻ ഈ കോഴ്സുകൾ നിങ്ങളെ സഹായിക്കും. ഒരു ബിസിനസ്സ് ആശയം കൊണ്ടുവരുന്നത് മുതൽ ബിസിനസ്സ് എന്റിറ്റി രൂപീകരിക്കുന്നതും, ഒരു ബിസിനസ് പ്ലാൻ സൃഷ്ടിക്കുന്നത് വരെ നിങ്ങൾക്ക് പഠിക്കാനാകും.

₹ 1499.00
Buy on call Cart

Course Highlights

നല്ല ആശയങ്ങൾ സൃഷ്ടിക്കാനുള്ള 8 വഴികൾ

പഴകിയ ചിന്തകൾ മാറ്റി വെച്ച് പുതിയ ചിന്താ ശ്രേണിയിലേക്കെത്തു. എങ്ങനെ പുതുമയുള്ള ആശയങ്ങൾ രൂപപെടുത്താമെന്നും അതിലൂടെ ലാഭകരമായ ഒരു ബിസിനസ് സാമ്രാജ്യം തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുമെന്നും ഈ കോഴ്സ് നിങ്ങളെ പഠിപ്പിക്കുന്നു

ആശയങ്ങൾ പ്രായോഗികമാണോ എന്നറിയാനുള്ള 3 വഴികൾ

നിങ്ങൾക്ക് ആശയങ്ങൾ ഉണ്ടാകാം! പക്ഷെ അത് പ്രാവർത്തികമാണോ എന്ന് എങ്ങനെ അറിയും? നിങ്ങളുടെ ആശയങ്ങൾ ഗുണകരവും പ്രായോഗികവും ആണെന്ന് ഉറപ്പു വരുത്തി ആത്മവിശ്വാസത്തോടെ ബിസിനസ് തുടങ്ങാൻ ഈ കോഴ്സ് സഹായിക്കുന്നു.

വിവിധ തരം ബിസിനസ്‌ ഓണർഷിപ്പുകൾ

ഒരു നിശ്ചിത ഫ്രെയിംവർക് തീരുമാനിക്കാതെ നിങ്ങളുടെ ബിസിനസിന് ഒരു അടിസ്ഥാനം ഉണ്ടാകില്ല. വിവിധ തരം ബിസിനസ്സ് ഓണർഷിപ്പുകൾ പരിചയപ്പെടുത്തി ഏതുതരം ഓണർഷിപ് ആണ് നിങ്ങളുടെ ബിസിനസിന് ചേർന്നതെന്ന് മനസിലാക്കാൻ ഉടനെ ജോയിൻ ചെയ്യൂ.

എങ്ങനെ നിങ്ങൾക്ക് ചേർന്ന ബിസിനസ്‌ തിരഞ്ഞെടുക്കാം ?

ഏത് തരം ബിസിനസ് ആണ് തുടങ്ങേണ്ടത്‌ എന്ന് തീരുമാനിക്കുന്നത് പ്രയാസകരമാണ്. നിങ്ങൾക്ക് ചേർന്ന ബിസിനസ് മാനദണ്ഡങ്ങൾ ഏതെന്നു മനസ്സിലാക്കി സ്വന്തം ബിസിനസ് ശുഭകരമായി തുടങ്ങി മുന്നോട്ടു പോകാൻ ഈ കോഴ്സ് സഹായിക്കുന്നു.

ബിസിനസ് പ്ലാൻ -12 ഘടകങ്ങൾ

ബിസിനസ് തുടങ്ങുന്നതിനു വഴികാട്ടിയായി ഉപകരിക്കുന്ന GPS പോലെ ആണ് നന്നായി ആലോചിച്ച് തയ്യാറാക്കിയ ബിസിനസ് പ്ലാൻ. ബിസിനസ്‌ പുരോഗതിക്കു വേണ്ടി ബിസിനസ് പ്ലാൻ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട 12 ഘടകങ്ങൾ ഏതൊക്കെയാണെന്ന് അറിയണ്ടേ? ഈ ഘടകങ്ങൾ ഏതൊക്കെയാണെന്നും അത് എങ്ങനെ നിങ്ങളുടെ ബിസിനസ് കെട്ടിപ്പടുക്കാൻ ഉപയോഗിക്കാം എന്നും ഈ കോഴ്സിലൂടെ വിശദമായി പരിചയപ്പെടാം.

എന്താണ് നിങ്ങളുടെ വാഗ്ദാനം?

ഒരുപാട് പേർക്ക് നിലവിലുള്ള ചില പ്രശ്നങ്ങൾക്ക് പരിഹാരമായിരിക്കുമല്ലോ നിങ്ങളുടെ സേവനം. അതാണ് ബിസിനസിന്റെ പ്രധാന ഉദ്ദേശ്യവും. ആർക്കൊക്കെയായാണ് നിങ്ങളുടെ സേവനം കൊണ്ട് കൂടുതൽ പ്രയോജനം ഉണ്ടാകുന്നത് എന്നും എന്താണ് നിങ്ങൾ അവർക്കു കൊടുക്കുന്ന വാഗ്ദാനം എന്നും അറിയേണ്ടത് അത്യാവശ്യമാണ്. ഈ കോഴ്സിലൂടെ നിങ്ങളുടെ ബിസിനസിന്റെ ശരിയായ അർത്ഥം കണ്ടെത്തു.

ബിസിനസിന്റെ Y ഘടകം (Y factor)

എന്താണ് നിങ്ങളുടെ ബിസിനസിന്റെ ലക്ഷ്യം, എന്തൊക്കെയാണ് നിങ്ങൾ കൊടുക്കാൻ പോകുന്ന സേവനങ്ങൾ അല്ലെങ്കിൽ ഉൽപ്പന്നങ്ങൾ - ഇവയൊക്കെ വിശദമായി അവലോകനം ചെയ്തതിന് ശേഷം മാത്രമേ ഒരു ബിസിനസ് മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കൂ. ഇതിന് ശരിയായ ധാരണ ഉണ്ടാവണമെങ്കിൽ ബിസിനസ് പ്ലാനിംഗ് നന്നായി അറിയണം. ഈ കോഴ്സിലൂടെ ബിസിനസിന്റെ Y factor കൂടുതലായി അറിയാം.

സാമ്പത്തിക പദ്ധതി (Financial Projections)

ഭാവി അനിശ്ചിതമാണ്,. അത് ശരിയായി ആർക്കും പ്രവചിക്കാനും ആകില്ല. എങ്കിലും, ഒരു ബിസിനസ് തുടങ്ങുന്നതിനു മുൻപ് തന്നെ ആ സംരംഭത്തിന് ഏകദേശം എത്ര ചിലവ് വരും എന്നും എത്ര വരവുണ്ടായേക്കും കണക്കു കൂട്ടി വെക്കുന്നത് ഒരു നല്ല ബിസിനസ് പ്ലാനിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ്. സാമ്പത്തിക പദ്ധതി അല്ലെങ്കിൽ കണക്കുകൂട്ടൽ എങ്ങനെ വിദഗ്ധമായി ചെയ്യണമെന്ന് ഈ കോഴ്സിൽ പ്രതിപാദിക്കുന്നു.

Courses

  • How to Start a Business? - Idea to Business Entity View
  • How to Make a Business Plan? - 12 Main Components View